X

രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി; ഈ വർഷം ഇതുവരെ 19 കുട്ടികൾ

രാജസ്ഥാനിലെ കോട്ടായിൽ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നേടിയിരുന്ന 17കാരൻ ജീവനൊടുക്കി. വ്യാഴാഴ്ച രാത്രി മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു.യാണ് സംഭവം. ഉത്തർപ്രദേശിലെ അസംഗഢ് നിവാസിയായ കുട്ടി ഒരു വർഷം മുമ്പാണ് കോട്ടായിലെ പരിശീലന കേന്ദ്രത്തിൽ ജെഇഇ പരിശീലനം നേടുന്നതിനായി എത്തിയത്.ഈ വർഷം കോട്ടയിൽ മത്സരപരീക്ഷകൾക്കായി തയ്യാറെടുത്തിരുന്ന വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന 19-ാമത്തെ കേസാണിത്.‌പഠനത്തെ തുടർന്നുള്ള സമ്മർദമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഡി.വൈ എസ് പി ഘനശ്യാം മീണ പ്രതികരിച്ചു.

webdesk15: