ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ. ടൈംസ് നൗ സി.എന്‍.എക്‌സ് സര്‍വേയിലാണ് കോണ്‍ഗ്രസിന് അനുകൂലമായ റിപ്പോര്‍ട്ട്. 67 മണ്ഡലങ്ങളിലെ വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ബി.ജെ.പിക്ക് അധികാരം നഷ്ടമാകുമെന്ന് പ്രവചിക്കുന്നത്. വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 65 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രിയെന്ന നിലയില്‍ വസുന്ധര രാജെ പരാജയമാണെന്നാണ് 48 ശതമാനത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 30.82 ശതമാനം പേര്‍ പിന്തുണച്ചു.
ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളായിരിക്കും തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കുകയെന്ന് 35 പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 26.63 പേര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയത്തെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടു. തൊഴിലും വികസനവും ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായിരിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 110 മുതല്‍ 120 സീറ്റുകള്‍ വരെയും ബി.ജെ.പിക്ക് 70 മതുല്‍ 80 സീറ്റുകളും ലഭിക്കുമെന്നാണു സര്‍വേ ഫലം. മായാവതിയുടെ ബി.എസ്.പിക്ക് 13 സീറ്റുകള്‍, മറ്റുകക്ഷികള്‍ക്കെല്ലാം കൂടി 7 സീറ്റുകള്‍ എന്നിങ്ങനെയും ലഭിക്കും.
2013ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു 163 സീറ്റുകള്‍, രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 21 സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഡിസംബര്‍ ഏഴിനാണു രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. 11നാണ് വോട്ടെണ്ണല്‍.