X
    Categories: indiaNews

ജോലി ചെയ്തതിന് കൂലി ചോദിച്ച ദലിത് യുവാവിനെ മൂത്രം കുടിപ്പിച്ചു

ജോലി ചെയ്ത് കൂലി ചോദിച്ച ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. ഇലക്ട്രീഷ്യനായി ജോലി ചെയ്ത ഭരത് കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പരാതി നല്‍കിയത്.

ഇയാള്‍ ജോലി ചെയ്ത വകയില്‍ 50,000 ത്തോളം രൂപ ലഭിക്കാന്‍ ഉണ്ടായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന തന്നെ മൂന്നുപേര്‍ ആക്രമിക്കുകയും ശേഷം മൂത്രം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചെരിപ്പ് മാല കഴുത്തില്‍ അണിയിക്കുകയും ചെയ്തു. ഇത് ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്, പരാതിയില്‍ പറയുന്നു.

അഞ്ചുമണിക്കൂറോളം ആക്രമണം തുടര്‍ന്നുവെന്നും സംഭവത്തില്‍ കേസെടുത്ത് 3 പേര്‍ക്കുള്ള അന്വേഷണം ആരംഭിച്ചതായും സിരോഹി പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് കുമാര്‍ പറയുന്നു.

Test User: