ആല്‍വാര്‍: ഭാര്യയുമായി അച്ഛന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ മകന്‍ അച്ഛനെ അടിച്ചു കൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. രാംസിംഗ് യാദവ് എന്ന 60കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാംസിംഗിന്റെ മകന്‍ പ്രദീപ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വീടിന്റെ ടെറസില്‍ ഉറങ്ങികയായിരുന്ന രാംസിംഗിനെ ആരും അറിയാതെ എത്തി പ്രദീപ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇലക്ട്രിക് പോസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌ക് ഉപയോഗിച്ചാണ് കൊല നടത്തിയത്.പ്രാഥമിക അന്വേഷണത്തില്‍ രാംസിംഗിന് പ്രദീപിന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് കണ്ടെത്തി.
ഇത് അറിഞ്ഞതിനെ തുടര്‍ന്നാണ് പ്രദീപ് അച്ഛനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് ഭാര്യയുടെയും അച്ഛനും തമ്മിലുള്ള വഴിവിട്ടബന്ധം പ്രദീപ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അച്ഛനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.കൊലയ്ക്ക് ശേഷം ബുധനാഴ്ച തല മുണ്ഡനം ചെയ്ത് അച്ഛന് തര്‍പ്പണക്രിയകളും പ്രദീപ് നടത്തിയിരുന്നു. അതിനുശേഷം അടുത്ത ഗ്രാമത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കൊലക്കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.