X
    Categories: main stories

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ജയ്പൂര്‍: രാജസ്ഥാനില്‍ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് മുന്നേറ്റം. 50 തദ്ദേശ സ്ഥാപനങ്ങളിലെ 1775 വാര്‍ഡുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 620 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 548 വാര്‍ഡുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 595 സീറ്റുകള്‍ നേടി.

ബിഎസ്പി ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഎം, സിപിഐ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം നേടി.

12 ജില്ലകളിലെ അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ 14.32 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. 2622 ബൂത്തുകള്‍ സജ്ജീകരിച്ച തെരഞ്ഞെടുപ്പില്‍ 7249 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: