ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയില്‍ നടത്തിയ വീറുറ്റ പോരാട്ടത്തിന്റെ അലയടങ്ങും മുമ്പ് ബി.ജെ.പി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. സംസ്ഥാനത്തെ 27 പഞ്ചായത്ത് സമിതി സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 16 സീറ്റ് സ്വന്തമാക്കി. ആറ് കോര്‍പറേഷന്‍ സീറ്റുകളിലും കോണ്‍ഗ്രസ് വിജയം കണ്ടു. ഭരണകക്ഷിയായ ബി.ജെ.പിക്ക് 10 പഞ്ചായത്ത് സമിതി സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍ നഗരപാലികാ വാര്‍ഡുകളില്‍ ഏഴു സീറ്റില്‍ ബി.ജെ.പി ജയിച്ചു. അതേസമയം, നാല് ജില്ലാ പരിഷത്ത് സീറ്റ് ഒന്നു പോലും നിലനിര്‍ത്താന്‍ ബി.ജെ.പിക്കായില്ല. ബന്‍സ്വാര, ഭില്‍വാര, ജലോര്‍, കരൗളി സീറ്റുകളിലാണ് ബി.ജെ.പി തോറ്റത്.
19 ജില്ലകളിലെ 27 പഞ്ചായത്ത് സമിതികളിലേക്കും 13 ജില്ലകളിലെ 14 നഗര പാലികകളിലേക്കും നാലു ജില്ലാ പരിഷത് സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 17നായിരുന്നു വോട്ടെടുപ്പ്. പഞ്ചായത്ത് സമിതിയിലെ ഒരു സീറ്റിലും നഗരപാലിക (മുനിസിപ്പാലിറ്റി)യിലെ ഒരു സീറ്റിലും സ്വതന്തര്‍ വിജയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ പതനത്തിന് ആരംഭം കുറിച്ചതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സചിന്‍ പൈലറ്റ് വിജയവാര്‍ത്തയോട് പ്രതികരിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ 37 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 19 ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നാല് ഉപതെരഞ്ഞെടുപ്പിലും (വിയര്‍, നസീറാബാദ്, സൂരജ്ഗഡ്, കോട്ട) കോണ്‍ഗ്രസാണ് ജയിച്ചിരുന്നത്.
രാജസ്ഥാനിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം
Tags: byelectionrajasthan