രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര രാജയുടേയും അശോക് പര്‍മാനിയുടേയും പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതൃപ്തരാണ്. രാജസ്ഥാനിലെ ബിജെപി പ്രവര്‍ത്തകരുടെ ശബ്ദമാണ് തന്റെ കത്തിലുള്ളത്. പ്രവര്‍ത്തകരുടെ നിസഹായാവസ്ഥയാണ് കത്തിലെ ഓരോ വാക്കിലുമുള്ളതെന്നും അദ്ദേഹം പറയുന്നു. ബിജെപിയുടെ ഒബിസി സെല്‍ കോട്ട ജില്ലാ അധ്യക്ഷനാണ് ചൗധരി.
അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും ബിജെപിക്ക് കനത്ത പരാജയം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ രൂപപ്പെട്ടത്.
വസുന്ധരയുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അതൃപ്തിയിലാണ്. അവരുടെ പ്രവര്‍ത്തന ശൈലിയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ പര്‍നാമി മുഖ്യമന്ത്രിയുടെ അടിമയായാണ് പ്രവര്‍ത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ പരാജയം താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ അനുമാനിച്ചിരുന്നതാണ്. പാര്‍ട്ടിയെ വസുന്ധര നയിച്ചാല്‍ തോല്‍വി വീണ്ടും ഉണ്ടാകും. കര്‍ഷകര്‍ അടക്കുമുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ വസുന്ധരയുടെ ഭരണത്തില്‍ കടുത്ത അമര്‍ഷത്തിലാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.