X

ബിജെപിയില്‍ തമ്മിലടി രൂക്ഷം; രാജസ്ഥാനില്‍ നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ 11 നേതാക്കളെ പുറത്താക്കി

ജയ്പൂര്‍: തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ രാജസ്ഥാന്‍ ബിജെപിയില്‍ തമ്മിലടി രൂക്ഷം. അഭിപ്രായഭിന്നതയെത്തുടര്‍ന്ന് നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ 11 നേതാക്കളെ പാര്‍ട്ടി പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. ആരോഗ്യമന്ത്രി സുരേന്ദ്ര ഗോയല്‍, പൊതുഭരണ വകുപ്പ് മന്ത്രി ഹോംസിങ് ഭദാന, ദേവസ്വം മന്ത്രി രാജ്കുമാര്‍ റിന്‍വ, പഞ്ചായത്ത് രാജ്-ഗ്രാമവികസന മന്ത്രി ധന്‍സിങ് റാവത്ത് എന്നിവരാണ് പുറത്താക്കിയ മന്ത്രിമാര്‍. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ നാലു പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച വരെ കാത്തിരിന്നെങ്കിലും ഇവരടക്കം 11 പേര്‍ പത്രിക പിന്‍വലിച്ചില്ല. ഇതേത്തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തില്‍ സംസ്ഥാന ബിജെപിയില്‍ കടുത്ത ഉള്‍പ്പോരാണ് നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയിരുന്നു. രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്.

chandrika: