X
    Categories: CultureMoreViews

മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ കള്ളക്കഥയുമായി രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍

ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന ബാബറുടേയും ഹൂമയൂണിന്റേയും പേരില്‍ കള്ളക്കഥയുമായി രാജസ്ഥാന്‍ ബി.ജെ.പി അധ്യക്ഷന്‍ മദന്‍ ലാല്‍ സായ്‌നി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹൂമയൂണ്‍ തന്റെ മരണം ആസന്നമായപ്പോള്‍ ബാബറെ വിളിച്ചു നല്‍കിയ ഉപദേശമെന്ന പേരിലാണ് സായ്‌നി കളക്കഥയുണ്ടാക്കിയത്. ഹിന്ദുസ്ഥാന്‍ തുടര്‍ന്ന് ഭരിക്കാന്‍ കഴിയണമെങ്കില്‍ പശുക്കളേയും ബ്രാഹ്മണന്‍മാരേയും സ്ത്രീകളേയും ബഹുമാനിക്കണമെന്ന് ഹൂമയൂണ്‍ ബാബറിനോട് പറഞ്ഞുവെന്നാണ് സായ്‌നി പറഞ്ഞ കഥ.

എന്നാല്‍ ചരിത്രം പറയുന്നത് മറ്റൊന്നാണ്. 1531 ലാണ് ബാബര്‍ മരണപ്പെട്ടത്. അതിന് ശേഷം 25 വര്‍ഷങ്ങള്‍ കഴിഞ്ഞ് 1556 ലാണ് ഹൂമയൂണ്‍ മരിക്കുന്നത്. ജയ്പൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സായ്‌നി മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ പുതിയ കഥയുണ്ടാക്കിയത്.

പശുക്കടത്താരോപിച്ച് ആള്‍വാറില്‍ യുവാവിനെ അടിച്ചുകൊന്നതിനെ ന്യായീകരിക്കാന്‍ നിരവധി ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളാണ് പ്രസ്താവനകളുമായി രംഗത്ത് വരുന്നത്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുന്നത് വരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുമെന്നാണ് തെലുങ്കാനയിലെ ബി.ജെ.പി എം.എല്‍.എയായ രാജാ സിങ് പറഞ്ഞത്.

ബീഫ് കഴിക്കുന്നത് നിര്‍ത്താതെ പശുവിന്റെ പേരിലുള്ള കൊലപാതകള്‍ നിര്‍ത്താന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: