X

നടനായതു കൊണ്ട് രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ല; രജനീകാന്ത്

ചെന്നൈ: നടനായതു കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ലെന്ന് ചലചിത്രതാരം രജനീകാന്ത്. ശിവാജി ഗണേശന്റെ പ്രതിമ അനാശ്ചാദന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചലചിത്രതാരം കമലാഹാസന്‍ വേദിയിലിരിക്കെയാണ് രജനിയുടെ പരാമര്‍ശം. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.
‘രാഷ്ട്രീയത്തില്‍ തോറ്റുപോയ സിനിമാ നടനാണ് ശിവാജി ഗണേശന്‍’ എന്നു പറഞ്ഞു കൊണ്ടായിരുന്നു രജനീകാന്ത് പ്രസംഗം തുടങ്ങിയത്. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവര്‍ത്തനപ്പെടുത്തുന്ന ഘടകങ്ങള്‍ പേരോ പ്രശസ്തിയോ പണമോ അല്ല, അതിലുമൊക്കെ ഉപരിയാണത്. കമലാഹാസന് ഒരു പക്ഷേ ഇത് അറിയാമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസം മുന്‍പേ ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹമത് പങ്കുവച്ചേനെ. ഇപ്പോള്‍ അതേ ചോദ്യം ഉയര്‍ത്തുമ്പോള്‍, കൂടെ വരൂ, പറഞ്ഞു തരാം എന്നാണ് കമലിന്റെ മറുപടിയെന്നും രജനീകാന്ത് പറഞ്ഞു. ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ശിവാജിയുടെ സ്മാരകം ഉദ്ഘാടനം ചെയ്തു. എന്നാല്‍ വേദിയിലെത്തിയ കമല്‍ ഒരു രാഷ്ട്രീയ പരാമര്‍ശവും പങ്കുവച്ചില്ല. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി അഭ്യൂഹങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് വേദിയില്‍ ഒരുമിച്ചെത്തിയത്. കമലാഹാസന്‍ പങ്കെടുക്കുന്നതിനാല്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി വിട്ടുനിന്നു.

chandrika: