ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദിവാദത്തില്‍ പ്രതികരണവുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്. സ്റ്റെല്‍ മന്നന്‍ രജനികാന്താണ് അഭിപ്രായവുമായി രംഗത്ത് വന്നത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ഗുണം ചെയ്യാം.
എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തമിഴ്‌നാട് അടക്കമുള്ള ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്ത് രംഗത്തെത്തിയിരിക്കുന്നത്.