X
    Categories: indiaNews

മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു; ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത്

ചെന്നൈ : ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം രജനീകാന്ത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു.

രജനീ മക്കള്‍ മന്‍ട്രം പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് രാഷ്ട്രീയപ്രവേശനം ഇല്ലെന്ന് രജനി വ്യക്തമാക്കിയത്. രാഷ്ട്രീയപ്രവര്‍ത്തനത്തിനായി രൂപീകരിച്ച പോഷക സംഘടനകളെയും പിരിച്ചുവിട്ടിട്ടുണ്ട്.

ഇനി ആരാധകരുടെ കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രം മാത്രമായിരിക്കും ഉണ്ടാകുക. രാഷ്ട്രീയസ്വഭാവം സംഘടന പൂര്‍ണമായും ഉപേക്ഷിച്ചെന്നും രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Test User: