X

തൂത്തുക്കുടിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് രജനീകാന്ത്

 

തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രജനീകാന്ത് ധനസഹായം വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനാസ്ഥയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മയാണ് ഇത് കാണിക്കുന്നത്. കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ സര്‍ക്കാറിന് ജാഗ്രത ആവശ്യമാണ് ഇതൊരു വലിയ തെറ്റു പാഠവുമാണെന്നും രജനികാന്ത് പറഞ്ഞു. സമരത്തിനിടെ പരിക്കേറ്റവരെ രജനി ഇന്ന് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
മെയ് 22 നാണ് തൂത്തുക്കുടിയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ പോലീസ വെടിവെപ്പുണ്ടാക്കയിത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു.

chandrika: