സിനിമയിലും രാഷ്ട്രീയത്തിലൂം ഒന്നും ശാശ്വതമല്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും തമിഴ് നടന്‍ രജനീകാന്ത്. തന്റെ രാഷ്ട്രീയത്തെ കുറിച്ച് നിര്‍ണ്ണായക നിലപാട് നാളെ നടത്താനിരിക്കെയാണ് ആരാധക സംഗമത്തി രജനീകാന്തിന്റെ പ്രഖ്യാപനം.
ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്‌നാട്ടില്‍ സാധ്യമാണോയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
എംജിആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നു സംവിധായകനും തിരക്കഥാകൃത്തുമായ കലൈജ്ഞാനം പരഞ്ഞു. 1978ല്‍ ഭൈരവി എന്ന ചിത്രത്തിലൂടെ രജനിയെ ആദ്യമായി നായകനാക്കിയത് ഇദ്ദേഹമാണ്. ആരാധക സംഗമത്തിന്റെ ആദ്യ ദിനം കലൈജ്ഞാനം രജനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. കമല്‍ഹാസനു സമൂഹത്തിലെ സമ്പന്നരെ മാത്രമേ ആകര്‍ഷിക്കാനാവൂയെന്നും രജനിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.