ഇസ്താംബൂള്‍: ഫ്രഞ്ച് പ്രസിഡന്‍് ഇമാനുവല്‍ മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മക്രോണിന്റെ മനോനില പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കണമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
‘മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക? ഒന്നാമതായി മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍’-കയ്‌സേരി നഗരത്തില്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.
അതേസമയം ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ അറബ് ലോകത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഖത്തറും കുവൈത്തും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉര്‍ദുഗാന്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.