ബിജെപി നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാജാ സിങ്. നേതാക്കള്‍ ഇത്തരം രഹസ്യയോഗങ്ങള്‍ നടത്തിയാല്‍ പിന്നെ ബിജെപിക്ക് എങ്ങനെ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് രാജാ സിങ് ചോദിച്ചു. ആരുടെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പാര്‍ട്ടി അധികാരത്തിലെത്തണമെങ്കില്‍ നേതൃത്വത്തില്‍ പുതിയ ആളുകള്‍ വരണം. സംസ്ഥാന നേതൃത്വത്തിലെ പലരും പാര്‍ട്ടിയെ സ്വകാര്യ സ്വത്തായാണ് കൊണ്ടുനടക്കുന്നത്. അത്തരം നേതാക്കള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണം. എങ്കില്‍ മാത്രമേ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നല്ല ദിനങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും രാജാ സിങ് പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വം റെഡ്ഢി സമുദായത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രാജാ സിങ് ആരോപിച്ചു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേതൃത്വത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിനും ബിആര്‍എസിനും ബദലായ ശക്തമായ സാന്നിധ്യമാവാന്‍ ബിജെപിക്ക് കഴിയുകയുള്ളൂവെന്നും രാജാ സിങ് പറഞ്ഞു.