X

യുഎസ് കോണ്‍ഗ്രസ്സിലേക്ക് ഇന്ത്യന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംങ്ടണ്‍: യുഎസ് കോണ്‍ഗ്രസ്സിലേക്ക് ഇന്ത്യന്‍ വംശജന്‍ രാജാകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയ്‌സില്‍ നിന്നാണ് 43കാരനായ കൃഷ്ണമൂര്‍ത്തിക്ക് വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്‍മേസ്റ്റ് മേയറായിരുന്ന പീറ്റര്‍ ഡികിയാനിയെ തോല്‍പ്പിച്ചാണ് കൃഷ്ണമൂര്‍ത്തി വിജയത്തിലെത്തിയത്.

യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.81,263 വോട്ടുകളാണ് കൃഷ്ണമൂര്‍ത്തിക്ക് ലഭിച്ചത്. 54,149 വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കും ലഭിച്ചു. 80ശതമാനം വോട്ടുകളും കൃഷ്ണമൂര്‍ത്തി നേടി. 1950നുശേഷം കോണ്‍ഗ്രസ്സിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് കൃഷ്ണമൂര്‍ത്തി. ദലിപ് സിങ്ങായിരുന്നു കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വംശജന്‍.

ചെന്നൈയില്‍ കുടുംബവേരുള്ള രാജാ കൃഷ്ണമൂര്‍ത്തി ഡല്‍ഹിയിലാണ് ജനിച്ചത്. 2004-ലെ തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റ് ക്യാമ്പയിനില്‍ സീനിയര്‍ ഡയറക്ടറായിരുന്നു രാജകൃഷ്ണമൂര്‍ത്തി. 2008-ലും ഒബാമയുടെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് ന്യൂയോര്‍ക്കിലേക്ക് കൃഷ്ണമൂര്‍ത്തിയുടെ കുടുംബം കുടിയേറുന്നത്. പിന്നീട് അമേരിക്കയില്‍ വളര്‍ന്ന കൃഷ്ണമൂര്‍ത്തി ഒബാമയുടെ ഇഷ്ടക്കാരനായി മാറുകയായിരുന്നു.

 

chandrika: