മുംബൈ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ വോട്ടിങ് മെഷീനുമായി ബന്ധപ്പെടുത്തി നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ബി.ജെ.പി നൂറിന് മുകളില്‍ സീറ്റു നേടിയപ്പോഴാണ് വോട്ടിങ് മെഷീനെ ‘പുകഴ്ത്തി’ താക്കറെ രംഗത്തെത്തിയത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചാണ് താക്കറെയുടെ പരാമര്‍ശം. വോട്ടിങ് മെഷീനില്‍ കൃത്രിമത്വം കാണിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് പരോക്ഷമായി പറയുന്നതാണ് താക്കറെയുടെ ട്വീറ്റ്. അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വിജയത്തില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ് താക്കറെയുടെ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. മറാത്തിയിലാണ് താക്കറെയുടെ ട്വീറ്റ്.
104 സീറ്റുകളില്‍ ബി.ജെ.പി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസ് 76ഉം, ജെ.ഡി.എസ് 39ഉം ആണ്.