X

ഫാസിസ്റ്റ് ബി.ജെ.പി’ മുദ്രാവാക്യം ഉയര്‍ത്തുന്നത് കുറ്റകരമല്ല; മദ്രാസ് ഹൈക്കോടതി

ഫാസിസ്റ്റ് ബി.ജെ.പി ഡൗണ്‍’ മുദ്രാവാക്യമുയര്‍ത്തുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഫാസിസ്റ്റ് ബി.ജെ.പി എന്ന മുദ്രാവാക്യം മാത്രമാണ് ഉയര്‍ത്തിയത്, ആ വാക്കുകള്‍ കുറ്റകരമല്ല, നിസ്സാര സ്വഭാവമുളളതാണെ’ന്നും മധുര ബെഞ്ചിലെ ജസ്റ്റിസ് പി ധനബാല്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷയും തെലങ്കാനയുടെ ഗവര്‍ണറും പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജനെതിരെ വിമാനത്തില്‍വെച്ച് മുദ്രാവാക്യമുയര്‍ത്തിയ ലോയിസ് സോഫിയക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഐപിസി സെക്ഷന്‍ 290 പ്രകാരം കുറ്റം ചുമത്താന്‍ മാത്രം ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഐപിസി സെക്ഷന്‍ 209 , തമിഴ്‌നാട് സിറ്റി പൊലീസ് ആക്ടിലെ സെക്ഷന്‍ 75 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഐപിസി 505 (1) (ബി) പ്രകാരം സോഫിയയെ റിമാന്‍ഡ് ചെയ്യാനും കോടതി വിസമ്മതിച്ചു.

ബി.ജെ.പിക്കെതിരെ വിമാനത്തില്‍ വെച്ച് മുദ്രാവാക്യമുയര്‍ത്തിയ ലോയിസ് സോഫിയയെ അറസ്റ്റ് ചെയ്തിരുന്നു. സേഫ്റ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ട് 1982ലെ നിയമവിരുദ്ധ നിയമങ്ങള്‍ അടിച്ചമര്‍ത്തല്‍ പ്രകാരം കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സോഫിയ ഒരു അക്രമവും നടത്തിയിട്ടില്ലാത്തതിനാല്‍ വെറും വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താന്‍ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

webdesk13: