തിരുവനന്തപുരം: 25 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഡിസംബര്‍ ഈ വര്‍ഷം. 2022 ഡിസംബര്‍ ഒന്നു മുതല്‍ 18 വരെയായി ഇതുവരെ ലഭിച്ചത് 84.7 മില്ലീമീറ്റര്‍ മഴയാണ്. മുന്‍പ് ഡിസംബറില്‍ കൂടുതല്‍ മഴ രേഖപെടുത്തിയത് 1946 ലാണ്. അന്ന് റെക്കോര്‍ഡ് ചെയ്തത് 202.3 മില്ലീമീറ്റര്‍ മഴയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 11 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഡിസംബറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപെടുത്തിയിരുന്നു.
1997 (93.4 മില്ലീമീറ്റര്‍) 1998 (84.3 മില്ലീമീറ്റര്‍) 2015 ( 79.5 മില്ലീമീറ്റര്‍) വര്‍ഷങ്ങളില്‍ കൂടുതല്‍ മഴ റെക്കോ ര്‍ഡ് ചെയ്തിരുന്നു. നിലവില്‍ തുലാവര്‍ഷത്തി ല്‍ കേരളത്തില്‍ 3 ശതമാനം മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 മില്ലീമീറ്റര്‍ മാത്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ മറ്റ് ജില്ലകളില്‍ കുറവ് രേഖപ്പെടുത്തി.