X

റെയ്‌നക്ക് മാനസാന്തരം; തിരികെ ടീമിലെടുക്കാന്‍ ധോണിയോട് അപേക്ഷിച്ചു എന്ന് റിപ്പോര്‍ട്ട്

 

ചെന്നൈ: യുഎയിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചന. ടീം ഉടമ എന്‍ ശ്രീനിവാസനോടും ക്യാപ്റ്റന്‍ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തു. ഇതിനു പിന്നാലെ താരം ധോണിയെ സമീപിച്ചു. ടീമിലേക്ക് തിരികെ എടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച റെയ്‌ന ടീം ഉടമ എന്‍ ശ്രീനിവാസനോടും മാപ്പ് അപേക്ഷിച്ചു. ധോണിയും സ്റ്റീഫന്‍ ഫ്‌ലെമിങും ഉള്‍പ്പെടെയുള്ള ടീം മാനേജ്‌മെന്റ് വിഷയം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് റെയ്‌ന യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. തന്റെ അമ്മാവന്‍ കൊല്ലപ്പെട്ടത് റെയ്‌നയെ നാട്ടിലേക്ക് തിരികെ പോകാന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവന്‍ അശോക് കുമാര്‍ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റിരുന്നു.

‘അതൊരു വ്യക്തിപരമായ തീരുമാനമായിരുന്നു. കുടുംബത്തിനായി എനിക്ക് തിരികെ പോകേണ്ടിയിരുന്നു. സിഎസ്‌കെ കുടുംബം പോലെയാണ്. ക്ലബും ഞാനുമായി യാതൊരു പ്രശ്‌നവുമില്ല. എനിക്കുള്ളത് ഇളം പ്രായത്തിലുള്ള ഒരു കുടുംബമാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവരെന്തു ചെയ്യുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. ഞാന്‍ 20 ദിവസത്തിലധികമായി കുട്ടികളെ കണ്ടിട്ടില്ല. തിരികെ വന്നിട്ടും ഞാന്‍ ക്വാറന്റീനിലാണ്.’ റെയ്‌ന പറഞ്ഞു.ടീം ഉടമ എന്‍ ശ്രീനിവാസന്‍ എനിക്ക് ഒരു പിതാവിനെപ്പോലെയാണെന്നും റെയ്‌ന പറഞ്ഞിരുന്നു. ഒരു പിതാവ് മകനെ ശകാരിക്കുന്നതു പോലെയേ അദ്ദേഹത്തിന്റെ പ്രസ്താവനയെ കണക്കാക്കുന്നുള്ളൂ. നാട്ടില്‍ ക്വാറന്റീനിലായിരിക്കുമ്പോഴും താന്‍ പരിശീലിക്കുന്നുണ്ട്. ചിലപ്പോള്‍ യുഎഇയിലേക്ക് തിരികെ പോകുമെന്നും റെയ്‌ന പറഞ്ഞിരുന്നു.

ടീം ഉടമ എന്‍ ശ്രീനിവാസന്‍ എനിക്ക് ഒരു പിതാവിനെപ്പോലെയാണെന്നും റെയ്‌ന പറഞ്ഞിരുന്നു. ഒരു പിതാവ് മകനെ ശകാരിക്കുന്നതു പോലെയേ അദ്ദേഹത്തിന്റെ പ്രസ്താവനയെ കണക്കാക്കുന്നുള്ളൂ. നാട്ടില്‍ ക്വാറന്റീനിലായിരിക്കുമ്പോഴും താന്‍ പരിശീലിക്കുന്നുണ്ട്. ചിലപ്പോള്‍ യുഎഇയിലേക്ക് തിരികെ പോകുമെന്നും റെയ്‌ന പറഞ്ഞിരുന്നു.

web desk 1: