തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്.
ഇതോടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുലാവര്‍ഷം കൂടി കണക്കിലെടുത്താണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപനം.
അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം കേരളത്തിന് ഭീഷണിയാവില്ല. ന്യൂനമര്‍ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ അകന്നുപോവുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തമിഴ്‌നാട്, ആന്ധ്രാ തീരത്തേക്കാവും പ്രവേശിക്കുക.