തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും മഴ കൂടുതല്‍ ഉണ്ടാവുക എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.
മഴയോടൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. സമുദ്രത്തില്‍ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നു. തിര 1.8 മീറ്റര്‍ വരെ ഉയരാമെന്നതിനാല്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ കയറാനുള്ള സാധ്യതയുണ്ട്.