X

തുടര്‍ച്ചയായ രണ്ട് ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലാണ് രണ്ട് ന്യുനമര്‍ദങ്ങള്‍ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമന പ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് നാളെയോടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ഇത് കേരളത്തില്‍ വടക്കന്‍ കേരളത്തില്‍ ഒഴികെ കാര്യമായി സ്വാധീനിക്കാന്‍ സാധ്യത കുറവാണ്. അതിനു പിന്നാലെ സെപ്റ്റംബര്‍ 19, 20 ഓടെ വീണ്ടും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ പ്രവചന പ്രകാരം ഈ ന്യൂനമര്‍ദം സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് കാരണമായേക്കും.

സെപ്റ്റംബര്‍ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമുണ്ട്. രണ്ടുദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

 

Test User: