X
    Categories: gulfNews

മഴയില്‍ കുതിര്‍ന്നു ഗള്‍ഫ് നാടുകള്‍;

റസാഖ് ഒരുമനയൂർ 
അബുദാബി: കഴിഞ്ഞ ദിവസം വിവിധ ഗള്‍ഫ് നാടുകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തുപെയ്തു. ഏതാനും ദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടിയിരുന്നുവെങ്കിലും വ്യാഴാഴ്ചയാ്ണ് വിവിധ സ്ഥലങ്ങളില്‍ മഴ കനത്തത്.പലയിടങ്ങളിലും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപംകൊണ്ടു.
 ഗതാഗത തടസ്സം ഇല്ലാതിരിക്കാന്‍ പൊലീസും ഇതര വിഭാഗം അധികൃതരും ജാഗ്രത പുലര്‍ത്തിയിരുന്നു. കടലോരങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
സ്‌കൂള്‍ ബസുകളുടെ കാര്യത്തില്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് അബുദാബി ഗതാഗത വിഭാം നല്‍കിയത്. മോശം കാലാവസ്ഥയില്‍ ബസുകള്‍ നിരത്തിലിറക്കരുതെന്ന് ഗതാഗത വിഭാഗം സ്‌കൂളുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. മഴ നനഞ്ഞ ദിനത്തെ സ്വദേശികളും വിദേശികളും ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. തണുപ്പ് കാലമാണെങ്കിലും ഗള്‍ഫ് നാടുകളില്‍ മുന്‍കാലങ്ങളിലെപ്പോലെ കനത്ത ശൈത്യം ഇതുവരെ ആരംഭിച്ചിട്ടില്ല. മഴ പെയ്തതോടെ തണുപ്പിന് ശക്തി  പ്രാപിക്കുമെന്നാണ് കരുതുന്നത്.

Chandrika Web: