X

കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും മഴ

കൊച്ചി: തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിലും മഴ സാധ്യത. അടുത്ത ദിവസങ്ങളില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ട് ഇന്ത്യയുടെ തീരത്തേക്ക് എത്തും.

തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുകയായിരുന്നു. ഈ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ച് ഡിസംബര്‍ 11ഓടെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍-തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോടെ കേരളത്തിലും മഴയെത്തും. ശനിയാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴ ലഭിക്കും. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴയുണ്ടാകും

 

webdesk17: