കോഴിക്കോട്: ഓണമാഘോഷിക്കാന്‍ നാട്ടിലെത്തുന്നവര്‍ റെയില്‍വെ ടിക്കറ്റിന് വന്‍തുക നല്‍കേണ്ടിവരും. പ്രീമിയര്‍ തല്‍കാല്‍ ടിക്കറ്റുകളുടെ പേരിലാണ് നിരക്ക് കുത്തനെകൂട്ടി റെയില്‍വെ യാത്രക്കാര്‍ക്ക് മേല്‍ പ്രഹരമേല്‍പ്പിച്ചത്. ആകെ സീറ്റുകളുടെ പത്ത് ശതമാനം വരെ ടിക്കറ്റുകള്‍ പ്രീമിയം തത്കാല്‍ ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയാണ് റെയില്‍വെ കരിഞ്ചന്ത വില്‍പന നടത്തുന്നത്. മംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും റിസര്‍വേഷന്‍ ടിക്കറ്റോ തത്കാല്‍ ടിക്കറ്റോ കിട്ടിയില്ലെങ്കിലും വിലകൂടിയ പ്രീമിയം തത്കാല്‍ ടിക്കറ്റ് ലഭ്യമാണ്.
നേരത്തെ റെയില്‍വെ പരിമിതമായ ടിക്കറ്റുകളാണ് പ്രീമിയം തത്കാല്‍ ക്വാട്ടയില്‍ നീക്കിവെച്ചിരുന്നതെങ്കില്‍ നിലവില്‍ കൂടുതല്‍ ടിക്കറ്റുകള്‍ പ്രീമിയത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി കൂടുതല്‍ തുക കണ്ടെത്തുകയാണ് ലക്ഷ്യം. നിലവില്‍ കോഴിക്കോട്-തിരുവനന്തപുരം സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യുന്നതിന് 245 രൂപയാണ് മാവേലി എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക്. തത്കാല്‍ ക്വാട്ടയില്‍ 399 രൂപയും പ്രീമിയം തത്കാലില്‍ 615 രൂപയും നല്‍കണം. രണ്ടര ഇരട്ടിയോളമാണ് നിരക്ക് വര്‍ധനവ്. പലപ്പോഴും ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍ പ്രീമിയം ആശ്രയിക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാര്‍. ഓണാവധിക്കാലത്തെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ആഴ്ചകള്‍ക്ക് മുമ്പേ തീര്‍ന്നിട്ടുണ്ട്. തത്കാല്‍ ടിക്കറ്റാവട്ടെ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം കാലിയുമാകും.
ഇതിന് പിന്നാലെയാണ് പ്രീമിയം തത്കാല്‍ എന്ന കരിഞ്ചന്തക്കച്ചവടം. പ്രീമിയം തത്കാല്‍ ടിക്കറ്റുകളുടെ പേരില്‍ നടത്തുന്ന കൊള്ളക്കെതിരെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതേസമയം, ആവശ്യക്കാര്‍ വര്‍ധിക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് മാറിമറിയുന്ന ഡൈനാമിക് െ്രെപസിങ് രീതിയാണിതെന്നാണ് റെയില്‍വേയുടെ വിശദീകരണം.