കൊച്ചി: ജനറല്‍ കോച്ചുകളിലെ ദുരിതയാത്രക്കെതിരെ പ്രതിഷേധം ശക്തമായതോടെ എട്ട് പകല്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. വഞ്ചിനാട്, ഇന്റര്‍സിറ്റി, എക്‌സിക്യൂട്ടീവ്, വേണാട് എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഒരു അധിക ജനറല്‍ ക്ലാസ് കോച്ചുകള്‍ അനുവദിച്ചത്.
അതേസമയം കാസര്‍ഗോഡ് ഭാഗത്തേക്കുള്ള പരശുറാം എക്‌സ്പ്രസില്‍ ഉള്‍പ്പെടെ അധിക കോച്ചുകള്‍ അനുവദിച്ചിട്ടില്ല. അധിക കോച്ചുകള്‍ അനുവദിച്ച ട്രെയിനുകള്‍, അധിക കോച്ച് പ്രാബല്യത്തില്‍ വരുന്ന തീയതി എന്ന ക്രമത്തില്‍. 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് ഒക്ടോബര്‍ 28 മുതല്‍, 16305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒക്ടോബര്‍ 29 മുതല്‍, 16308 കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ഒക്ടോബര്‍ 30 മുതല്‍, 16307 ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഒക്ടോബര്‍ 30 മുതല്‍, 16306 കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒക്ടോബര്‍ 31 മുതല്‍, 16303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് നവംബര്‍ 1 മുതല്‍, 16302 തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ഒക്ടോബര്‍ 30 മുതല്‍, 16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഒക്ടോബര്‍ 30 മുതല്‍.