ടിക്കറ്റ് ബുക്കിങ് രീതികളില്‍ സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പു വരെ ഓണ്‍ലൈന്‍ വഴിയും കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനും റദ്ദാക്കാനും കഴിയും. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രത്യേക ട്രെയിനുകള്‍ക്കും ബാധകമായ പുതിയ നിയമം ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കും. റീഫണ്ട് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ആദ്യം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ സമയത്ത് റദ്ദാക്കാനും കഴിയും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിര്‍ത്തിവച്ചിരുന്ന ഈ സംവിധാനം റെയില്‍വേ പുനഃസ്ഥാപിച്ചിരിക്കുകയാണ്. കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ രണ്ടാമത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുന്ന സമയം ട്രെയിന്‍ പുറപ്പെടുന്നതിനു രണ്ട് മണിക്കൂറിന് മുന്‍പാക്കി മാറ്റിയിരുന്നു.ആദ്യത്തെ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പേയാണ് തയാറാക്കുന്നത്.
റെയില്‍ യാത്രക്കാരുടെ സൗകര്യം ഉറപ്പുവരുത്തുന്നതിനായി സോണല്‍ റെയില്‍വേകളുടെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ റെയില്‍വേ പറഞ്ഞു. മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നുവെങ്കിലും മേയ് 1 മുതല്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നതിനായി ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ ആരംഭിച്ചിരുന്നു. അടുത്തിടെ 39 പുതിയ പ്രത്യേക ട്രെയിനുകള്‍ക്കു കൂടി അനുമതി നല്‍കിയിരുന്നു.