X

റെയിൽവേ സ്‌റ്റേഷൻ ബോർഡുകളിൽ മഞ്ഞയിൽ കറുപ്പ് എഴുത്തു തുടരും

വെള്ള, നീല, ഇളം ചുവപ്പു നിറങ്ങളിലുള്ള റെയിൽവേ സ്‌റ്റേഷൻ ബോർഡുകളെന്ന നീക്കം റെയിൽവേ ഉപേക്ഷിച്ചു. കാലാവസ്ഥ‌ാ വ്യതിയാനങ്ങളിലും ദൂരക്കാഴ്ച സാധ്യമാക്കുന്ന, മഞ്ഞ പ്രതലത്തിൽ കറുത്ത അക്ഷരങ്ങളുള്ള ബോർഡുകൾ ഒഴിവാക്കേണ്ടതില്ല എന്നാണു തീരുമാനം.

അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ ഇനി കാഴ്ചപരിമിതർക്കുള്ള ബ്രെയ്ലി ബോർഡുകൾ കൂടി ഏർപ്പെടുത്തും. ടിക്കറ്റ് കൗണ്ടറുകൾ, വിശ്രമ മുറികൾ, ശുചി മുറികൾ തുടങ്ങിയവയുടെ ബോർഡുകൾ തൊട്ടറിഞ്ഞ് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുന്നത്.

റെയിൽവേ ‌സ്റ്റേഷനുകളിൽ സ്‌ഥലം പാഴാക്കുന്ന അനാവശ്യ നിർമിതികൾ ഒഴിവാക്കി സൗകര്യം വർധിപ്പിക്കുന്നതിന് പരിഗണന നൽകും. സ്റ്റേഷന് ഉൾവശം നിറക്കൂട്ടു കൊണ്ടു മനോഹരമാക്കാം. വിമാന താവള മാതൃകയിൽ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്ന പദ്ധതികളാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

webdesk14: