X
    Categories: Video Stories

ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ: ദക്ഷിണ റെയില്‍വേയില്‍ ജനുവരി 17ന് തുടങ്ങും

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 20-ന് തുടങ്ങുന്ന പരീക്ഷ ഫെബ്രുവരി-19ന് പൂര്‍ത്തിയാവും. റെയില്‍വേ സോണുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ 20ന് തുടങ്ങി 22ന് അവസാനിക്കുന്ന ആദ്യ ഘട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഫ്രൊണ്ടിയര്‍ റെയില്‍വേയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷ.

കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 17 മുതല്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തിലാണ് പരീക്ഷ. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, സെന്‍ട്രല്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ, വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ എന്നിവയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും രണ്ടാം ഘട്ടത്തിലാണ് പരീക്ഷ. ആര്‍.പി.എസ്.എഫിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇതോടൊപ്പം പരീക്ഷ നടക്കും.

മൂന്നാം ഘട്ട പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 19 വരെയാണ്. ഈസ്റ്റേണ്‍ റെയില്‍വേ, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റ് റെയില്‍വേ, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വേ, നോര്‍ത്ത് ഈസ്റ്റ് റെയില്‍വേ, നോര്‍ത്ത് വെസ്റ്റ് റെയില്‍വേ, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ എന്നിവയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസാന ഘട്ടത്തില്‍ പരീക്ഷ നടത്തുന്നത്.

അപേക്ഷകര്‍ക്ക് അനുവദിച്ച റോള്‍ നമ്പര്‍ https://constable.rpfonlinereg.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാ തിയതിക്ക് 10 ദിവസം മുമ്പ് മുതല്‍ കോള്‍ലെറ്റര്‍ ഇതേ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: