Categories: indiaNews

റെയില്‍വേ ദുരന്തം; ദൃശ്യങ്ങളടങ്ങിയ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് എക്‌സിന് റെയില്‍വെയുടെ നോട്ടീസ്

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ലിങ്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് എക്സിന് റെയില്‍വെ മന്ത്രാലയത്തിന്റെ നോട്ടീസ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ്.

സാമൂഹിക മാധ്യമങ്ങളില്‍ ഇവ പ്രചരിക്കുന്നതിന്റെ ധാര്‍മ്മിക പ്രശന്ങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ എക്‌സിന് നോട്ടീസ് അയച്ചിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. അതേസമയം ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്‌സിന്റെ നയങ്ങള്‍ക്കെതിരാണെന്നും നോട്ടീസില്‍ പറയുന്നു.

പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ സ്റ്റേഷനിലെത്തിയ സമയത്തുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനെട്ടു പേരാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നത്.

 

webdesk17:
whatsapp
line