X

കേരളത്തില്‍ ഓടുന്ന മൂന്ന് ട്രെയിനുകള്‍ റെയില്‍വെ റദ്ദാക്കി

കൊച്ചി: യാത്രക്കാരില്ലെന്ന കാരണം നിരത്തി കേരളത്തില്‍ ഓടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷലുകളും തിരുവനന്തപുരം- എറണാകുളം വേണാട് സ്‌പെഷലുമാണ് ഈ മാസം 12 മുതല്‍ റദ്ദാക്കുന്നത്. എന്നാല്‍ സ്‌റ്റോപ്പുകള്‍ കുറച്ചതാണു യാത്രക്കാരില്ലാത്തതിനു പ്രധാന കാരണമെന്നു യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം- എറണാകുളം വേണാട് മടക്ക യാത്രയില്‍ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥര്‍ക്കും ദിവസ ജോലിക്കാര്‍ക്കും വൈകിട്ടു മടങ്ങാന്‍ ട്രെയിനില്ലാത്ത സ്ഥിതിയാണ്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് പുനസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാല്‍ ട്രെയിനില്‍ ആളുണ്ടാകും. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായി സ്‌റ്റോപ്പുകള്‍ നിജപ്പെടുത്തിയതും ഒരു മണിക്കൂര്‍ മുന്‍പു സ്‌റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.

രാവിലെ ജനശതാബ്ദിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഒരു മണിക്കൂര്‍ നേരത്തെ സ്‌റ്റേഷനിലെത്താന്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും വാഹന സൗകര്യം ലഭ്യമല്ലെന്ന കാര്യം അധികൃതര്‍ മനസ്സിലാക്കുന്നില്ലെന്നും യാത്രക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി.

 

Test User: