X

റെയില്‍വേയില്‍ 13,487 ഒഴിവുകള്‍

ജൂനിയര്‍ എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിവിധ റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡുകള്‍ കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തെ നല്‍കിയിരുന്ന വിജ്ഞാപനം പുതുക്കിയപ്പോള്‍ ഒഴിവുകള്‍ കുറഞ്ഞിട്ടുണ്ട്. 13,487 ഒഴിവുകളാണ് ഇപ്പോഴുള്ളതെങ്കിലും വീണ്ടും വ്യത്യാസം വരാമെന്ന് റെയില്‍വേ അറിയിച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 137 ഒഴിവുകളുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

സെന്‍ട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പര്‍: CEN 03/2018.

യോഗ്യത തസ്തിക തിരിച്ചു ചുവടെ.

ജൂനിയര്‍ എന്‍ജിനീയര്‍(ബ്രിഡ്ജ്/സിവില്‍/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/പി വേ/വര്‍ക്‌സ്/ഡിസൈന്‍/(റിസര്‍ച്)/വര്‍ക്ഷോപ്പ്): സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/ത്രിവല്‍സര ബിഎസ്സി സിവില്‍ എന്‍ജിനീയറിങ്/തത്തുല്യം.

ജൂനിയര്‍ എന്‍ജിനീയര്‍/ട്രാക്ക് മെഷീന്‍: മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഓട്ടമൊബീല്‍/ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.

ജൂനിയര്‍ എന്‍ജിനീയര്‍(കാര്യേജ് ആന്‍ഡ് വാഗണ്‍/മെക്കാനിക്കല്‍/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/ഡീസല്‍ മെക്കാനിക്കല്‍/പവര്‍/ഡിസൈന്‍/സി ആന്‍ഡ് ഡബ്ല്യു/ഇഡി/എംപി/ടെസ്റ്റിങ്/(റിസര്‍ച്)/ക്യാരേജ്/ഡീസല്‍ മെക്കാനിക്കല്‍(വര്‍ക്ഷോപ്പ്)/ഖകഏ ആന്‍ഡ് ടൂള്‍/മെക്കാനിക്കല്‍(വര്‍ക്ഷോപ്പ്)/മില്‍റൈറ്റ്:

മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/മാനുഫാക്ചറിങ് മെക്കട്രോണിക്‌സ്/ഇന്‍ഡസ്ഡ്രിയല്‍/മെഷീനിങ്/ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ടൂള്‍സ് ആന്‍ഡ് മെഷീനിങ്/ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്/ഓട്ടമൊബീല്‍/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.

ജൂനിയര്‍ എന്‍ജിനീയര്‍(ഡീസല്‍ ഇലക്ട്രിക്കല്‍/ഡീസല്‍ ഇലക്ട്രിക്കല്‍(വര്‍ക്ഷോപ്പ്)/ഇലക്ട്രിക്കല്‍/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/ഇഎംയു/ജനറല്‍ സര്‍വീസസ്/റിസര്‍ച്/ടിഐ /ടിആര്‍ഡി/ടിആര്‍എസ്: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.

ജൂനിയര്‍ എന്‍ജിനീയര്‍(എസ് ആന്‍ഡ് ടി/ഡിസൈന്‍ ഡ്രോയിങ് ആന്‍ഡ് എസ്റ്റിമേഷന്‍/ഡിസൈന്‍/റിസര്‍ച്/ഇന്‍സ്ട്രമെന്റേഷന്‍/ ടെലികമ്യൂണിക്കേഷന്‍/സിഗ്നല്‍/എസ് ആന്‍ഡ് ടി(വര്‍ക്ഷോപ്പ്): ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമ/തത്തുല്യം.

ജൂനിയര്‍ എന്‍ജിനീയര്‍(പ്രിന്റിങ് പ്രസ്): മെട്രിക്ക്/തത്തുല്യം. പ്രിന്റിങ് ടെക്‌നോളജി/തത്തുല്യത്തില്‍ സ്റ്റേറ്റ് ഡിപ്ലോമ/ഓള്‍ ഇന്ത്യാ സര്‍ട്ടിഫിക്കറ്റ്.

ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഏതെങ്കിലും എന്‍ജിനീയറിങ് ത്രിവല്‍സര ഡിപ്ലോമ.

ജൂനിയര്‍ എന്‍ജിനീയര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി): പിജിഡിസിഎ/ബിഎസ്സി (കംപ്യൂട്ടര്‍ സയന്‍സ്)/ബിസിഎ/ബിടെക് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)/ബിടെക് (കംപ്യൂട്ടര്‍ സയന്‍സ്)/മൂന്നു വര്‍ഷത്തെ DOEACC ബിലെവല്‍ കോഴ്സ്/തത്തുല്യം.

കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ്: കുറഞ്ഞത് 45% മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി പഠിച്ച് സയന്‍സ് ബിരുദം.

നിലവില്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.

പ്രായം(01.01.2019ന്): 18-33 വയസ്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റ് ഇളവുകള്‍ ചട്ടപ്രകാരം.

ശമ്പളം : 35,400 + മറ്റ് ആനുകൂല്യങ്ങളും.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഇംഗ്ലിഷ്, ഹിന്ദിക്കു പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം.

പരീക്ഷാഫീസ്: 500 രൂപ. ആദ്യ ഘട്ട സിബിടിക്കു ശേഷം 400 രൂപ തിരികെ നല്‍കും. പട്ടികവിഭാഗം, വിമുക്തഭടന്‍, സ്ത്രീകള്‍, ന്യൂനപക്ഷവിഭാഗക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നിവര്‍ക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കു ശേഷം 250 രൂപ തിരികെ നല്‍കും. ബാങ്ക് ചാര്‍ജുകള്‍ ഈടാക്കുന്നതായിരിക്കും.

ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/യുപിഐ മുഖേന ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്ബിഐ ബാങ്ക് ചെലാന്‍/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഓഫിസില്‍ ചെലാന്‍ പേയ്‌മെന്റ് മുഖേന ഓഫ്ലൈനായും ഫീസടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

അപേക്ഷിക്കേണ്ട വിധം: വിവിധ റെയില്‍വേ റിക്രൂട്മെന്റ് ബോര്‍ഡുകളുടെ വെബ്സൈറ്റ് ഇതോടൊപ്പം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക. ഉദ്യോഗാര്‍ഥികള്‍ ഒന്നിലധികം അപേക്ഷ അയക്കേണ്ടതില്ല.

തിരുവനന്തപുരം ആര്‍ആര്‍ബി: www.rrbthiruvananthapuram.gov.in ഫോണ്‍: 0471 2323357.

chandrika: