ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും പരിശോധന നടത്തി ഡല്‍ഹി പൊലീസ്. ന്യൂസ് ക്ലിക്ക് മുന്‍ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡല്‍ഹി പൊലീസ് പരിശോധനക്കെത്തിയത്. മൊബൈല്‍ ഫോണും ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തു.
അതേസമയം വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍.നിയമവിരുദ്ധമായ ഫണ്ടുകള്‍ 5 വര്‍ഷം സ്വീകരിച്ചതായും എഫ്‌ഐആറില്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിര്‍ പുര്‍കയസ്ഥ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.അനധികൃത വിദേശ ഫണ്ടിങ് ഉള്‍പ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബിര്‍ പുര്‍കയസ്ഥ, സ്ഥാപനത്തിന്റെ എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്.