X
    Categories: CultureNewsViews

ഇന്ദിരാ ജയ്‌സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ദമ്പതിമാരുമായ ഇന്ദിരാ ജെയ്‌സിങ്ങിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി.
ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തി സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ഡല്‍ഹിയിലെയും മുംബൈയിലെയും വീടുകളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തിയത്. 
വിദേശഫണ്ട് ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യക്ക് പുറത്ത് ചെലവഴിച്ചുവെന്നുമാണ് സി ബി ഐയുടെ ആരോപണം. 2009-14 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി ഇന്ദിര പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ സന്നദ്ധ സംഘടനയ്ക്കു ലഭിച്ച സംഭാവനകളിലാണ് ക്രമക്കേട് നടന്നതെന്നും സി ബി ഐ ആരോപിക്കുന്നു. 

ചന്ദ്രിക വെബ് ഡെസ്‌ക്‌: