എംപി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട്ടിലെ ജീവനക്കാരോട് യാത്ര പറഞ്ഞ രാഹുൽ വീട് പൂട്ടി താക്കോൽ ഉദ്യോഗസ്ഥർക്ക് കൈമാറി. സത്യം പറഞ്ഞതിനുള്ള വിലയാണ് നല്‍കുന്നതെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമായി തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2004ൽ ആദ്യമായി എംപിയായ ശേഷം മുതൽ രാഹുൽ ഗാന്ധി താമസിക്കുന്ന വസതിയതാണിത്.സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും വസതിയൊഴിയുന്ന സമയത്ത് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെ ജീവനക്കാർക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ കാറില്‍ കയറിയത്
കഴിഞ്ഞ മാസം 23 ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണെന്നമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുകയായിരുന്നു. സോണിയ ഗാന്ധിയുടെ വീടായ പത്ത് ജൻപഥിലേക്കാണ് രാഹുൽ ഗാന്ധി താമസം മാറിയത്. രാഹുലിൻ്റെ ഓഫീസും തല്ക്കാലം ഇവിടെ പ്രവർത്തിക്കും.