അമേരിക്കയിലെ കാലിഫോർണിയയിലെ സാന്റ ക്ലാരയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താൻ ഖാലിസ്താൻ വാദികൾ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.ഇന്ത്യൻ ഓവർസിസ് കോൺഗ്രസ് യു.എസ്.എ നടത്തിയ ‘മൊഹബത് കി ദുകാൻ’ എന്ന പരിപാടിയിൽ പ്രസംഗിക്കവെയാണ് സംഭവം.1984ലെ കോൺഗ്രസ് ഭരണകാലത്തെ സിഖ് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.’ഖാലിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിച്ചായിരുന്നു ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിനെ (എസ്.എഫ്.ജെ)
അനുകൂലിക്കുന്നവർ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചത്. ഇവരെ പിന്നീട് പോലീസ് ഹാളിൽ നിന്ന് പുറത്താക്കി.
- 2 years ago
webdesk15
Categories:
Video Stories
അമേരിക്കയിൽ രാഹുലിന്‍റെ പ്രസംഗം തടസപ്പെടുത്താൻ ഖാലിസ്താൻ വാദികളുടെ ശ്രമം
Tags: khalisthanrahulgandhi