X
    Categories: indiaNews

രാഹുൽഗാന്ധി നാളെയും മറ്റന്നാളും മണിപ്പൂരിൽ ; കലാപബാധിത മേഖലകൾ സന്ദർശിക്കും

രാഹുൽ ഗാന്ധി നാളെയും മറ്റന്നാളും മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. സംഘർഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും.മണിപ്പൂരിനെ സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധിയുടെ യാത്രാ വിവരങ്ങൾ പുറത്തുവിട്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.

webdesk15: