X

പോരാട്ടം തുടരുക തന്നെ ചെയ്യും : രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദ്യങ്ങൾ തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് വളരെ നേരത്തെ ഞാൻ പറഞ്ഞതാണ്. ഓരോ ദിവസവും ഇതിന്റെ ഉദാഹരണങ്ങൾ കാണുന്നു. പാർലമെന്റിൽ അദാനി- മോദി ബന്ധത്തെ കുറിച്ച് ഞാൻ ചോദ്യങ്ങൾ ചോദിച്ചിരുന്നു.അദാനി കമ്പനിയിൽ പണം എങ്ങനെയെത്തിയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്നും നിശബ്ദനാക്കാനാകില്ലെന്നും ആരേയും ഭയക്കുന്നില്ലെന്നും ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നു അയോഗ്യനാക്കൽ ഉൾപ്പെടെയുള്ള നടപടികൾകൊണ്ട് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു

പാർലമെന്റിൽ നടത്തിയ എന്റെ പ്രസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കർക്ക് ഞാൻ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാർ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും
രാഹുൽ വ്യക്തമാക്കി.

webdesk15: