ജയിലില്‍ അടച്ചാലും സര്‍ക്കാരിന്റെ കുറ്റങ്ങള്‍ തുറന്നു കാട്ടുമെന്നും ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ അയോഗ്യനാക്കിയത് മോദിയുടെ ഭയം കാരണം. സ്പീകര്‍ക്ക് നിരവധി കത്തുകള്‍ നല്‍കിയിട്ടും നേരില്‍ കണ്ടിട്ടും മറുപടിയില്ല. ഷെല്‍ കമ്പനികളുടെ 20,000 കോടി എവിടുന്ന്, ആരുടെയെന്ന്് രാഹുല്‍ ഗാന്ധി. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. തനിക്കെതിരായുള്ള നടപടികള്‍ക്ക് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അദാനി കമ്പനികളിലെ നിക്ഷേപത്തിന് പിന്നില്‍ ആരാണെന്ന് വ്യകതമാക്കണമെന്നും, ഞാന്‍ ആരെയും ഭയക്കുന്നില്ലെന്നും രാഹുല്‍. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്നും ചോദ്യങ്ങള്‍ ചോദ്യക്കുന്നത് അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.