X

‘ഫ്ലയിങ് കിസ് നൽകുന്നത് പോലെ ആംഗ്യം കാണിച്ചുവെന്ന് പരാതി നൽകി ബിജെപി വനിതാ എംപിമാർ ; രാഹുലിന്റെ കടന്നാക്രമണം വഴിതിരിച്ചുവിടാൻ ശ്രമമെന്ന് വിമർശനം

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്ലയിങ് കിസ്’ ആരോപണവുമായി ബിജെപി അംഗം സ്‌മൃതി ഇറാനി. രാഹുലിന് ശേഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുമ്പോൾ ‘ഫ്ലയിങ് കിസ് നൽകുന്നത് പോലെ അദ്ദേഹം ആംഗ്യം കാണിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം.സ്മൃതി ഇറാനി പ്രസംഗം തുടങ്ങിയപ്പോൾ അദ്ദേഹം ​കൈകൊണ്ട് ആംഗ്യം കാണിച്ചു​വെന്നാണ് പറയുന്നത്.ഇതേക്കുറിച്ച് രാഹുൽ ഗാന്ധിയുടെ പേര് പറയാതെ സമൃതി ഇറാനി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഈ കടന്നാക്രമണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം.

 

 

webdesk15: