കർമങ്ങളിലൂടെയാണ് നെഹ്റു അറിയപ്പെടുന്നതെന്നും പേരിൽ മാത്രമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.“നെഹ്‌റു ജിയുടെ ഐഡന്റിറ്റി അദ്ദേഹത്തിന്റെ പ്രവൃത്തികളാണ്, അദ്ദേഹത്തിന്റെ പേരല്ല” ലഡാക്കിലേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ തീൻ മൂർത്തി മാർഗിലുള്ള നെഹ്റു മ്യൂസിയം, ‘പ്രൈംമിനിസ്റ്റേർസ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്നാണ് പുനർനാമകരണം ചെയ്തത്. സംഭവത്തെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു