ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയും ഒഴിയാനാവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഔദ്യോഗിക വസതി ഒഴിയാം എന്ന് വ്യക്തമാക്കി രാഹുൽ ലോക്സഭ സെക്രട്ടറിയേറ്റിന് കത്ത് നൽകി.ഒരു മാസത്തെ സമയം അനുവദിച്ചെങ്കിലും ഉടൻ ഒഴിയാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതേ സമയം രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് ഇന്ന് അവലോകനം ചെയ്യും. സുരക്ഷ കുറച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ