വിദ്വേഷപരമായ പ്രസംഗത്തിലൂടെ മണി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു എന്നാണ് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത് . എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു ; എം എം മണിക്കെതിരെ ബിജെപി പരാതി
Ad


Tags: rahul gandhi