X
    Categories: indiaNews

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ

രാഹുൽ ഗാന്ധിയെ ലോക്സഭാ സെക്രട്ടറ്റിയേറ്റ് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. പാർലമെന്‍റിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാതെ ചോദ്യകർത്താവിനെ പുറത്താക്കുന്ന നടപടി ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ പറഞ്ഞു.

ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തിന്‍റെ പുതിയൊരു തകര്‍ച്ചക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമതബാനർജി പ്രതികരിച്ചു. ജനാധിപത്യത്തിനെതിരെ സംഘ്പരിവാർ നടത്തുന്ന ഹിംസാത്മക കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്നാണ് സി.പി.എം പോളിറ് ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പറഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യനീക്കത്തെ ചെറുത്തുതോല്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്തിപ്പോള്‍ കുറ്റകൃത്യമായി മാറിയിയിരിക്കുന്നു എന്നതായിരുന്നു മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രതികരണം.

മോദിയുടെ സ്വേച്ഛാധിപത്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും പാരമ്യതയാണ് രാഹുലിനെതിരെയുള്ള നടപടി സൂചിപ്പിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.

 

webdesk15: