രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുള്ള സംഘ് പരിവാർ തീരുമാനം ജനാധിപത്യ ധ്വംസനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. പ്രതിഷേധിക്കുന്നവരെ ഇല്ലായ്മ ചെയ്തുള്ള പ്രതിപക്ഷ രഹിത പാർലിമെൻ്റ് സ്വപ്നം കാണുകയാണ് ബിജെപി. ഈ ജനാധിപത്യ വിരുദ്ധ നടപടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നേതാക്കൾ അറിയിച്ചു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് ബിജെപി സർക്കാർ നടത്തുന്ന കൊള്ളയും വെട്ടിപ്പും തട്ടിപ്പും ചോദ്യം ചെയ്തതിനാണ് രാഹുൽ ഗാന്ധിക്ക് എതിരെ കേസ് നൽകിയത്. ഒരു ദിവസം കൊണ്ട് അയോഗ്യനാക്കിയുള്ള തീരുമാനം പുറപ്പെടുവിക്കാൻ കാണിച്ച വ്യഗ്രതയിൽ തന്നെയുണ്ട് ഫാസിസ്റ്റ് സർക്കാരിൻ്റെ താല്പര്യവും അജണ്ടയുമെന്ന് നേതാക്കൾ തുടർന്നു.