X
    Categories: indiaNews

രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി അടിയന്തര യോഗം വിളിച്ച് എ.ഐ.സി.സി

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതി ലഭിച്ചതോടെ സ്പീക്കർ നിയമോപദേശം തേടി.അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
അതേസമയം കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള തയ്യാറെടുപ്പിലാണ്കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് എ ഐ സി സി ആസ്ഥാനത്ത് അടിയന്തര യോഗം ചേരുന്നുന്നുണ്ട്. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, പി സി സി അധ്യക്ഷന്മാർ, തുടങ്ങിയവർ പങ്കെടുക്കും .രാവിലെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും വിളിച്ചിട്ടുണ്ട്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ ബി.ജെ.പി അംഗത്തിന്റെ മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. ഒപ്പം ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിട്ടുണ്ട്.

webdesk15: