ആദിവാസി സമൂഹമാണ് ഭൂമിയുടെ യഥാർത്ഥ അവകാശികളെന്ന് രാഹുൽ ഗാന്ധി എം പി. വയനാട്ടിൽ പറഞ്ഞു.അവർക്ക് ഭൂമിയിലും കാട്ടിലുമെല്ലാം പൂർണമായ അവകാശം നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഇപ്പോൾ വനവാസി എന്ന ആശയവുമായി ചിലർ വന്നിട്ടുണ്ട്. വനവാസി എന്ന വിളിക്ക് പിന്നിൽ ദുരുദ്ദേശമുണ്ട് അവരെ വനത്തിൽ മാത്രം പരിമിതപ്പെടുത്തുകയാണ്. വനം വിട്ട് എവിടെയും പോകരുത് എന്നതാണ് അജണ്ട. അത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പാര്‍ലമെന്റ് അംഗത്വം തിരികെ കിട്ടിയ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് വയനാട്ടിലെത്തിയത്.