ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠികൾ മർദിച്ച സംഭവത്തെ രാഹുൽ ഗാന്ധി അതിരൂക്ഷമായി വിമർശിച്ചു.കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതയ്ക്കുന്നത് നീചമായ പ്രവൃത്തിയാണ്. രാജ്യത്തിന് വേണ്ടി ഒരു അദ്ധാപികയ്ക്ക് ഇതിലും മോശമായതൊന്നും ചെയ്യാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഒന്നുമറിയാത്ത കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു.ഇന്ത്യയുടെ എല്ലാ കോണിലും തീയിട്ട അതേ മണ്ണെണ്ണയാണ് ബിജെപി ഇവിടെയും പകരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ, വിദ്വേഷത്തിന്റെ അതിർത്തി മതിൽ പണിയുന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു.